റാന്നി : കേരളാ കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾ പഠിക്കുന്ന തെള്ളിയൂർ എംസിആർഡി സ്കൂൾ സന്ദർശിച്ചു. പ്രസിഡന്റ് റവ: സി കെ കൊച്ചുമോൻ, സെക്രട്ടറി ജോൺ സാമുവേൽ, റവ: ജിനു ദാനിയേൽ, ജോൺ വി തോമസ്, ഫിലിപ്പ് തോമസ്, വത്സമ്മ ജോൺ, ഏബ്രഹാം വർഗീസ്, ബോബൻ മോളിക്കൽ, വത്സമ്മ പാറയ്ക്കൽ എന്നിവർ നേതൃത്വം നൽകി.